റോക്ക്ഫെല്ലർ സർവകലാശാല
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ബിരുദ സർവകലാശാലറോക്ക്ഫെല്ലർ സർവകലാശാല ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ബിരുദ സർവകലാശാലയാണ്. പ്രാഥമികമായി ബയോളജിക്കൽ, മെഡിക്കൽ സയൻസ് രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സ്ഥാപനം ഡോക്ടറൽ, പോസ്റ്റ്ഡോക്ടറൽ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. ഉയർന്ന ഗവേഷണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന R2: ഡോക്ടറൽ യൂണിവേഴ്സിറ്റികളിലേയ്ക്ക് ഇത് തരംതിരിക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമാണ് റോക്ക്ഫെല്ലർ സർവ്വകലാശാല. നാഷണൽ അക്കാദമി ഓഫ് സയൻസസിലെ 37 അംഗങ്ങളും നാഷണൽ അക്കാദമി ഓഫ് മെഡിസിനിലെ 17 അംഗങ്ങളും ഏഴ് ലാസ്കർ അവാർഡ് സ്വീകർത്താക്കളും അഞ്ച് നോബൽ സമ്മാന ജേതാക്കളുമാണ് ഈ സ്ഥാപനത്തിലെ 82 പേരടങ്ങുന്ന ഫാക്കൽറ്റിയിൽ ഉള്ളത്. 2020 ഒക്ടോബർ വരെ 38 നോബൽ സമ്മാന ജേതാക്കൾ റോക്ക്ഫെല്ലർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
Read article